HOME
DETAILS

ചാട്ടുകല്ലുത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തില്‍

  
backup
January 30, 2017 | 7:15 AM

%e0%b4%9a%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

ചാലക്കുടി: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അധികൃതരുടെ അനാസ്ഥ കാരണം ചാട്ടുകല്ലത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തില്‍.
അതിരപ്പിള്ളി-പരിയാരം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകേണ്ട ചാട്ടുകല്ലുത്തറ പദ്ധതിയാണ് അവതാളത്തിലായിരിക്കുന്നത്.
പമ്പിങ് നിലച്ചിട്ട് 12 വര്‍ഷത്തോളമായി. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് പൈപ്പുകളെല്ലാം തുരുമ്പെടുത്തു തുടങ്ങിട്ടുണ്ട്. മോട്ടോര്‍ ഷെഡും വാട്ടര്‍ടാങ്കും മറ്റുപകരണങ്ങളും ജീര്‍ണാവസ്ഥയിലാണ്. ഇതോടെ വേനല്‍ കനക്കുന്നതോടെ പദ്ധതി പുനര്‍ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കുടിവെള്ള ക്ഷാമപരിഹാരത്തിനായി അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് 2001ല്‍ പദ്ധതി ആരംഭിച്ചത്. നടത്തിപ്പിനായി ജനകീയ സമിതിയും രൂപീകരിച്ചിരുന്നു. ചാലക്കുടി പുഴയോരത്ത് മോട്ടോര്‍ സ്ഥാപിച്ച് ചാട്ടുകുളങ്ങര കുന്നിന്‍ മുകളിലെ വാട്ടര്‍ടാങ്കില്‍ വെള്ളം നിറച്ച് പൈപ്പുകള്‍ വഴി ജലവിതരണം നടത്തുന്നതായിരുന്നു പദ്ധതി.
ഇതിനായി 20 എച്ച്.പി മോട്ടോറും സ്ഥാപിച്ചിരുന്നു. തുടക്കത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച പദ്ധതി മൂന്നു വര്‍ഷം പിന്നിട്ടതോടെ അവതാളത്തിലാവുകയായിരുന്നു. ജനകീയ സമിതിയിലെ രാഷ്ട്രീയമാണ് പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം. ഇതിനിടെ മോട്ടറിന്റെ പ്രവര്‍ത്തനവും നിലച്ചു. എന്നാല്‍ മോട്ടര്‍ ശരിയാക്കാന്‍ ആരും തയാറായില്ല. ഇതോടെ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. മോട്ടര്‍ നന്നാക്കാനോ പദ്ധതി പുനര്‍ജീവിപ്പിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകാഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. പദ്ധതി ഉടന്‍ പുനര്‍ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  3 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  10 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  29 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  31 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago