HOME
DETAILS
MAL
32 ജി.ബി റാമുമായി ആപ്പിള്‍ മാക് ബുക് പ്രോ
backup
January 30 2017 | 07:01 AM
നമ്മള്‍ മനസ്സില്‍ കാണുന്നതിനും എത്രയോ മുന്നേ ആപ്പിള്‍ മാനത്തു കാണും. 32 ജി.ബി റാമുള്ള ലാപ്‌ടോപ് നമ്മള്‍ സങ്കല്‍പ്പിച്ചു തുടങ്ങുമ്പോഴേക്കും ആപ്പിള്‍ അത് പുറത്തിറക്കാനുള്ള പണിപ്പുരയിലായിരിക്കും. ഈ വര്‍ഷം 15 ഇഞ്ചില്‍ 32 ജി.ബി റാമുമായാണ് ആപ്പില്‍ മാക് ബുക് പ്രോ പുറത്തിറങ്ങുന്നത്. 16 ജി.ബി റാമുള്ള 12 ഇഞ്ച് മാക് ബുകും ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്.
ഇന്റല്‍ സ്‌കൈലെയ്ക് സി.പി.യു ആയിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ആറാം തലമുറയില്‍പെട്ട ക്വാഡ്‌കോര്‍ പ്രൊസസര്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗ്രാഫിക്‌സിന്റെ കാര്യത്തിലും മുന്‍പത്തെ മോഡലുകളെക്കാള്‍ ഇരട്ടി പെര്‍ഫോമന്‍സായിരിക്കും പുതിയ മാക്ബുക് കാഴ്ച വെക്കുക.
15 ഇഞ്ചില്‍ വശങ്ങള്‍ 15.5 എം.എം കട്ടിയിലും 2.6 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറുമാണ് ഉപയോഗിക്കുന്നത്. 16 ജി.ബി മെമ്മറിയും 256 ജി.ബി ഫഌഷ് സ്റ്റോറേജുമാണ് മറ്റു പ്രത്യേകതകള്‍.
13 ഇഞ്ച് മോഡലില്‍ 15.5 എം.എം കട്ടിയിലായിരിക്കും വശങ്ങള്‍. 2.0 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ ഇന്റല്‍ കോര്‍ ഐ5 പ്രൊസസറാണ് ഉപയോഗിക്കുന്നത്. 8 ജി.ബി മെമ്മറിയും 256 ജി.ബി ഫഌഷ് സ്റ്റോറേജുമുണ്ടാകും. 2017 പകുതിയോടെ പുറത്തിറങ്ങുന്ന മാക് ബുക് പ്രോ രൂപത്തിലും പെര്‍ഫോമന്‍സിലും അടിമുടി പുതുമകളുമായായിരിക്കും കടന്നു വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."