HOME
DETAILS
MAL
ലോ അക്കാദമി: 48 മണിക്കൂറിനകം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാരമെന്ന് കെ മുരളീധരന്
backup
January 30 2017 | 07:01 AM
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ 48 മണിക്കൂറിനകം പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരന് എം.എല്‍.എ. അക്കാദമിയിലെ പ്രശ്നത്തില്‍ ഇനി കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന് പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ലോ അക്കാദമി ഉള്‍പ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ് മുരളീധരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."