രാജ്യ നന്മക്കായി സൗഹൃദത്തോടെ മുന്നേറുക: സയ്യിദ് ജമലുല്ലൈലി തങ്ങള്‍
ബുറൈദ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നന്‍മക്കായി സൗഹ്യദത്തോടെ മുന്നെറാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ അഹ്വാനം ചെയ്തു.
ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത് മാനവിക സാഹോദര്യം ആണന്നും തീവ്രവാദം ആപല്‍കരമായ പ്രവണതയാണന്നും അത് സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.
റിപ്പബഌക് ദിനത്തിന്റെ ഭാഗമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തോട് അനുബദ്ധിച്ച് ബുറൈദ എസ്.കെ.ഐ.സി സംഘടിപ്പിച്ച മനുഷ്യ ജാലിക ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എഞ്ചിനിയര്‍ ഇസ്മാഈല്‍ ഹാജി ചാലിയം അധ്യഷത വഹിച്ചു.എസ്.കെ.ഐ.സി. പ്രവര്‍ത്തകരും ബുറൈദയിലെ മുഖ്യധാര സംഘടന പ്രതിനിധികളും തീര്‍ത്ത മനുഷ്യ ജാലികയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജമലുലൈലി തങള്‍ പ്രതിഞ്ജാ വാചകം ചെല്ലികൊടുത്തു. യൂസുഫ് ഫൈസി പരുതൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ബഷീര്‍ വെളളില.മുഹമ്മദാലി(ബാപുട്ടി ഹാജി)ആനമങാട്.ബഷീര്‍ ഫൈസി അമ്മിനികാട്.നൗഫല്‍ അസ്ഹരി കണ്മൂര്‍.അഷ്‌റഫ് ഫൈസി.കാസ്സിം അടിവാരം.എന്നിവര്‍ പ്രസംഗിച്ചു.അബ്ദുറസാഖ് ചാവക്കാട് സ്വാഗതവും മുഹമ്മദ് മുസ്ല്യാര്‍ നന്ദിയുംപറഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."