വൈദ്യുതിപ്രവഹിപ്പിച്ച് കൊണ്ട് വന്യമൃഗങ്ങളെ വേട്ടയാടുന്നത് വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ വനങ്ങളില്‍ വൈദ്യുതി പ്രവഹിപ്പിച്ചുകൊണ്ട് വന്യമൃഗങ്ങളെ വേട്ടയാടുന്നത് വര്‍ദ്ധിക്കുന്നതായി പഠനം.
മുന്‍പ് വെടിവച്ചും വിഷം നല്‍കിയും കെണി വച്ചും മൃഗങ്ങളെ വേട്ടയാടുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പത്തിനായാണ് വേട്ടയാടാനായി വൈദ്യുതി പ്രവഹിപ്പിച്ച് മൃഗങ്ങളെ കൊല്ലുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഈ ഒരു പ്രവണത വര്‍ദ്ദിച്ചത്. ഷൂട്ടിങ്ങിലൂടെയും മറ്റു രീതികളിലൂടെയും മൃഗങ്ങളെ വേട്ടയാടുന്നത് ഏറെ പ്രയാസകരമായതിനെത്തുടര്‍ന്നാണ് നായാട്ടു സംഘങ്ങള്‍ എളുപ്പമാര്‍ഗമായി വൈദ്യുതി പ്രവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. ഇത് വളരെ എളുപ്പത്തിലും ശബ്ദരഹിതമായും മൃഗങ്ങളെ വേട്ടയാടാനും സഹായിക്കുന്നു. ഇതാണ് നായാട്ടു സംഘങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്.
ഇതിനെതിരേ ശക്തമായ നിരീക്ഷണവും വിവേകപരമായ ഇടപെടലും ഉണ്ടായാല്‍ മാത്രമേ ഇവ അവസാനിപ്പിക്കാനാവൂ എന്നാണ് വന്യജീവി സ്‌നേഹികള്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കാനോ അന്വേഷിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."