HOME
DETAILS
MAL
കാനഡയില്‍ മുസ്‌ലിം പള്ളിക്കുനേരെ തീവ്രവാദി ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു
backup
January 30, 2017 | 12:56 PM
മോന്‍ഡ്‌റീല്‍: കാനഡയിലെ ക്യൂബെക് സിറ്റിയില്‍ മുസ്‌ലിം പള്ളിക്കുനേരെ തീവ്രവാദി ആക്രമണം. ആറുപേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാത്രി എട്ടിനാണ് വെടിവയ്പ്പ് നടന്നത്. 50ല്‍ അധികം പേര്‍ ആ സമയം പള്ളിയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ജൂണിലും ഇതേ പള്ളിയില്‍ തീവ്രവാദി ആക്രമണശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."