രാജിവയ്ക്കില്ല, അവധിയെടുക്കാമെന്ന് ലക്ഷ്മി നായര്‍; വിദ്യാര്‍ഥി- മാനേജ്മന്റ് ചര്‍ച്ച പാളി
തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെ മാനേജ്മെന്റുമായി ഇന്നു നടത്തിയ ചര്‍ച്ച പാളി. രാജി വയ്ക്കാന്‍ തയ്യാറല്ലെന്നും അവധിയെടുത്ത് ഒരു വര്‍ഷം മാറിനില്‍ക്കാമെന്നുമാണ് ലക്ഷ്മി നായരുടെ നിലപാട്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല.
കോളജ് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും വിദ്യാര്‍ഥി പ്രതിനിധികളുമാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയത്. ലക്ഷ്മി നായരെ മാറ്റിനിര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് നേരത്തെ കോളജ് ഡയരക്ടര്‍ നാരായണന് നായര്‍ പറഞ്ഞിരുന്നുവെങ്കിലും ഇത് യോഗത്തില്‍ മാനേജ്മെന്റും ലക്ഷ്മി നായരും അംഗീകരിച്ചില്ല. രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് ഒരു പിന്മാറ്റവുമില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."