ഖത്തറില്‍ പെട്രോള്‍ വില വര്‍ധന
ദോഹ: ഖത്തറില്‍ പെട്രോളിന്റെ വില തുടര്‍ച്ചയായി നാലാം മാസവും വര്‍ധന രേഖപ്പെടുത്തി. ഊര്‍ജവ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നാളെ മുതല്‍ 91 ഒക്ടേന്‍ പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.55 റിയാലായിരിക്കും.
നിലവിലുള്ളതിനേക്കാള്‍ 5 ദിര്‍ഹം കൂടുതലാണിത്. മാസം തോറും ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ച ജൂണ്‍ മാസത്തെ അപേക്ഷിച്ച് 30 ദിര്‍ഹം കൂടുതലാണ് പുതിയ വില. അതേ സമയം. 95ഒക്ടേന്‍ സൂപ്പര്‍ ഗാസോലിന് 10 ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.65 റിയാലായി.
ഡീസലിന്റെ വിലയും തുടര്‍ച്ചയായി രണ്ടാം മാസവും വര്‍ധിച്ചു. 5 ദിര്‍ഹമാണ് ഇത്തവണയും കൂടിയത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 1.50 റിയാലായി. വില മാറ്റം പ്രഖ്യാപിച്ച ശേഷം ജനുവരിയിലാണ് ഡീസലിന് ആദ്യമായി വില കൂടിയത്.
ചരക്കുകളുടെ കടത്തിന് ഡീസല്‍ ട്രക്കുകളെ ആശ്രയിക്കുന്ന രാജ്യത്തെ നിര്‍മാണ, കൃഷി, വ്യവസായ മേഖലയെ വിലക്കയറ്റം ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."