HOME
DETAILS

ആനാണ്ടി സ്മാരക കാരുണ്യ ഹസ്തം ഫണ്ട് വിതരണം ചെയ്തു

  
backup
January 30, 2017 | 4:47 PM

1233669-2

ദോഹ: ഖത്തര്‍ കെ.എം.സി.സിയുടെ സമുന്നത നേതാവായിരുന്ന മര്‍ഹൂം ആനാണ്ടി മൊയ്തുഹാജിയുടെ നിത്യസ്മരണക്കായി നാദാപുരം മണ്ഡലം കെ.എം.സി.സി ആവിഷ്‌കരിച്ച കാരുണ്യഹസ്തം പദ്ധതിയുടെ പ്രഥമ ഗഡു
വിതരണം സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി കെ.പി.എ മജീദ് നിര്‍വഹിച്ചു.

മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരും നിരാലംബരുമായ  കുടുംബങ്ങള്‍ക്ക് സമാശ്വാസത്തിനായാണ് ഫണ്ട് വിനിയോഗിക്കപ്പെടുക.

ഓരോ പഞ്ചായത്തിലും മൂന്നുപേരെ വീതം പഞ്ചായത്ത് കമ്മറ്റികള്‍ മുഖാന്തരം കണ്ടെത്തി എല്ലാമാസവും സഹായ ധനം നല്‍കുന്ന പദ്ധതിയാണ് കാരുണ്യഹസ്തം.
 
സഹായം തേടിയെത്തുന്നവരെ യാതൊരുവിധ പരിഗണയും കൂടാതെ അകമഴിഞ്ഞ്  സഹായിച്ച മര്‍ഹൂം ആനാണ്ടിയുടെ നാമധേയത്തിത്തിലുള്ള  ഈ പദ്ധതി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അര്‍ഹിക്കുന്ന അനുസ്മരണമാണെന്നും മാതൃകാ പരമാണെന്നും പദ്ധതിയുടെ ഫണ്ട് വിതരണം നിര്‍വഹിച്ചു കൊണ്ട് കെ.പി.എ മജീദ് പറഞ്ഞു.

ഹിലാലിലെ കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് എസ് .എ .എം ബഷീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാദാപുരത്തിന്റ ശാശ്വത സമാധാനത്തിനും വികസനത്തിനും കെ.എം.സി.സിക്ക് വലിയ സംഭാവനകള്‍ അര്‍പ്പിക്കാനുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ചന്ദ്രികാ പത്രാധിപര്‍ സി.പി സൈദലവി പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ സലിം നാലകത്ത്, ജാഫര്‍ തയ്യില്‍ ,പി.വി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. കാവിലുംപാറ പഞ്ചായത്ത് കെ.എം.സി.സി നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ ഫണ്ടിലേക്ക് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായ അമ്മാങ്കണ്ടിയുടെ ഫണ്ട് വിഹിതം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എ മജീദ് സാഹിബ് ഏറ്റുവാങ്ങി.

കെ.പി സലാമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അസീസ് കല്ലറക്കല്‍ ,അനീസ് നരിപ്പറ്റ ,അഷ്‌റഫ് അമ്മാങ്കണ്ടി ,നൗഫല്‍ കള്ളാട്ട്,പുത്തന്‍കോയിലോത്ത് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.ഷംസുദ്ദീന്‍ വാണിമേല്‍ സ്വാഗതവും ഹുസ്സൈന്‍ കെ.വി  നന്ദിയും പറഞ്ഞു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 minutes ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  29 minutes ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  30 minutes ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  38 minutes ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  20 minutes ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  an hour ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  an hour ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  an hour ago
No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  2 hours ago