HOME
DETAILS
MAL
മുസ്ലിംകള്ക്കുള്ള വിലക്ക് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് ഒ.ഐ.സി
backup
January 30 2017 | 19:01 PM
ജിദ്ദ: മുസ്ലിംകള് ഭൂരിപക്ഷമായ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം താല്‍ക്കാലികമായി വിലക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഭീകരവാദത്തിനെതിരായ സംയുക്ത പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) പ്രസ്താവനയില്‍ പറഞ്ഞു.
വിവേചനപരമായ ഇത്തരം ചെയ്തികള്‍ തീവ്രവാദം ശക്തിപ്പെടുത്തുകയും ഭീകരര്‍ക്ക് കരുത്തുപകരുകയും ചെയ്യും. അമേരിക്ക അടക്കമുള്ള മുഴുവന്‍ പങ്കാളികളുമായും സഹകരിച്ച് തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് ഒ.ഐ.സി ശക്തമായി ശ്രമിച്ചുവരുന്നതിനിടെയാണ് ഭീകരര്‍ക്ക് ഊര്‍ജം പകരുന്ന തീരുമാനം യു.എസ് പ്രസിഡന്റ് കൈക്കൊണ്ടതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."