HOME
DETAILS

കേരളത്തിന് ഇത്തവണ ക്വാട്ടയേക്കാള്‍ ഇരട്ടി ഹജ്ജ് സീറ്റ്

  
backup
January 30, 2017 | 7:11 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ക്വാട്ടയേക്കാള്‍ ഇരട്ടിപേര്‍ക്ക് സീറ്റ് ലഭിക്കും. നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കുന്ന വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണം പതിനായിരം കവിഞ്ഞതോടെയാണിത്. 5030 സീറ്റുകളാണ് കേരളത്തിന്റെ നിലവിലെ ക്വാട്ട. ഇതിന് ഇരട്ടിയോളം പേരാണ് ഇത്തവണ നേരിട്ട് അവസരം ലഭിക്കുന്ന വിഭാഗത്തില്‍ ഇതുവരെ അപേക്ഷിച്ചത്.
നേരിട്ട് അവസരം ലഭിക്കുന്ന 10,062 പേരാണ് ഇന്നലെ വരെ ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയത്. 70 വയസിന് മുകളിലുള്ളവര്‍ 1516 പേരും, അഞ്ചാം വര്‍ഷക്കാരായി 8546 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചവരിലുള്ളത്. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജ് തീര്‍ഥാടനം നടത്താം.
മുന്‍ വര്‍ഷത്തേക്കാള്‍ 119 പേരാണ് ഈ വിഭാഗത്തില്‍ ഇത്തവണ അധികമുള്ളത്. കഴിഞ്ഞ വര്‍ഷം 70 വയസിന് മുകളിലുള്ളവര്‍ 1730 പേരും, അഞ്ചാം വര്‍ഷക്കാര്‍ 8213 പേരും ഉള്‍പ്പടെ 9943 പേരാണ് ഉണ്ടായിരുന്നത്. ഹജ്ജ് അപേക്ഷ സ്വീകരണം ഫെബ്രുവരി ആറുവരെയുള്ളതിനാല്‍ എണ്ണം ഇനിയും വര്‍ധിച്ചേക്കും. ഇന്നലെ വരെ കേരളത്തില്‍ അപേക്ഷിച്ചവരുടെ എണ്ണം 71,218 ആണ്.
ഇത്തവണയും 2011 ലെ മുസ്‌ലിം ജനസംഖ്യാനുപാതത്തിലായിരിക്കും കേന്ദ്ര ഹജ്ജ് കമ്മറ്റി ക്വാട്ട വീതംവയ്ക്കുക. ഇതുപ്രകാരം കേരളത്തിന്റെ ഹജ്ജ് ക്വാട്ട 5030 സീറ്റുകള്‍ മാത്രമാണ്. ഹജ്ജ് ക്വാട്ടയും അഡീഷനല്‍ സീറ്റും നല്‍കിയതിനു ശേഷമായിരിക്കും നറുക്കെടുപ്പ് വഴി അവസരം ലഭിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പരിഗണിക്കുക.
അപേക്ഷകര്‍ക്ക് എസ്.എം.എസ് ആയും,തപാല്‍ മുഖേനയും കവര്‍ നമ്പര്‍ അയക്കുന്നുണ്ട്. കവര്‍ നമ്പറുകള്‍ ഫെബ്രുവരി 18നകം ലഭിക്കാത്തവര്‍ ഹജ്ജ് അപേക്ഷയുടെയും ബന്ധപ്പെട്ട രേഖകളുടെയും കോപ്പി സഹിതം ഫെബ്രുവരി 20, 21,22 തിയതികളില്‍ ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. ഫെബ്രുവരി 22ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  4 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  18 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  20 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago