HOME
DETAILS

വനിതാ സുഹൃത്തിനെ പീഡിപ്പിച്ച സി.ആര്‍.പി.എഫ് ഓഫിസര്‍ അറസ്റ്റില്‍

  
backup
January 30, 2017 | 7:13 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b5%81%e0%b4%b9%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d-2

പൊന്നാനി: വനിതാ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളിയായ സി.ആര്‍.പി.എഫ് ഓഫിസര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കൊടുവിള സ്വദേശി സെബിന്‍ എസ് ( 28 ) ആണ് അറസ്റ്റിലായത്. സി.ആര്‍.പി. എഫിലെ അസിസ്റ്റന്റ് കമാഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണിയാള്‍ .
മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് ഇയാളെ കൂത്താട്ടുകുളം പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദം ഉണ്ടായെങ്കിലും യുവതി പരാതിയില്‍ ഉറച്ചു നിന്നതോടെ 23 ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ചത്തെ റിമാന്‍ഡിലാണിയാള്‍ .
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ദന്തഡോക്ടറായ തിരൂര്‍ മംഗലം സ്വദേശിയായ യുവതി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിയുമായി അടുപ്പത്തിലായിരുന്നു . 2014ല്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വിസ് കോച്ചിങ്ങിനിടെയാണ് രണ്ടുപേരും സൗഹൃദത്തിലായത് . 2015 ല്‍ ഇയാള്‍ സി.ആര്‍.പി.എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് പലതവണ ശ്രീനഗറിലെ സി. അര്‍. പി. എഫ് ക്യാംപില്‍ യുവതി ഇയാളെ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ എന്ന നിലക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും സി.ആര്‍.പി.എഫ് ഇവര്‍ക്ക് നല്‍കിയിരുന്നു . 2016 ഡിസംബറില്‍ വിവാഹം കഴിക്കാമെന്ന് പ്രതി യുവതിക്ക് ഉറപ്പ് കൊടുത്തിരുന്നു .
2016 ഒക്ടോബറില്‍ ജോലിക്കിടെ ഇടതുകണ്ണിന് സാരമായ പരുക്കേറ്റ സെബിനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു . ഇയാളൊടൊപ്പം യുവതിയും ഉണ്ടായിരുന്നു . മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ ചികില്‍സക്കായി കൂത്താട്ടുകുളത്തെ ആയുര്‍വേദ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയാണ് ആശുപത്രിയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ഇതിനിടയില്‍ ഡിസംബര്‍ 10 ന് ആശുപത്രിയില്‍ വെച്ച് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ യുവതി വീട്ടിലേക്ക് തിരിച്ച് പോയി. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയതോടെയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  13 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  16 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago