HOME
DETAILS

സര്‍ക്കാരിന് തലവേദനയായി ലോ അക്കാദമി

  
backup
January 30 2017 | 19:01 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%af%e0%b4%be%e0%b4%af%e0%b4%bf

തിരുവനന്തപുരം: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്നും ഹോട്ടല്‍ ജോലിയെടുപ്പിച്ചുവെന്നുമുള്ള രണ്ടാം വര്‍ഷ പഞ്ചവല്‍സര എല്‍.എല്‍.ബി വിദ്യാര്‍ഥി ശെല്‍വന്‍ കണ്ണന്റെ പരാതിയിലാണു പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പേരൂര്‍ക്കട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു മൂന്നു പരാതികള്‍ പരിശോധിച്ച പൊലിസ് ശെല്‍വന്‍ കണ്ണന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഡോ. ലക്ഷ്മിനായര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പു ചുമത്തി കേസെടുത്തത്. ഓഡിയോ ക്ലിപ്പ് സഹിതമായിരുന്നു പരാതി. കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മിനായരെ പൊലിസ് ചോദ്യം ചെയ്യും.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുകാട്ടി വിദ്യാര്‍ഥികള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പൊലിസിനോട് നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണു ലക്ഷ്മിനായര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതി സ്വീകരിക്കാന്‍ നേരത്തെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കൂട്ടാക്കിയില്ല.
ഇതേത്തുടര്‍ന്നാണു പൊലിസിലും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയത്.


തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 48 മണിക്കൂറിനകം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കെ മുരളീധരന്‍ എം.എല്‍.എ. കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.എല്‍.എ എന്ന നിലയില്‍ ഇനി നോക്കിയിരിക്കാന്‍ പറ്റില്ല. കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ച്, കോളജിന് നല്‍കിയിട്ടുള്ള അധികഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ സമരം ഇങ്ങനെ അനിശ്ചിതമായി നീണ്ടുപോകില്ലായിരുന്നു. സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കുമായിരുന്നു. ജാതിപ്പേര് വിളിച്ചുവെന്ന കേസില്‍ ദലിത് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണം. ലക്ഷമി നായര്‍ പ്രിന്‍സിപ്പല്‍ ആയതു മുതലാണ് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. കുക്കറി ഷോയും ലോ കോളേജിന്റെ ഭരണവും തമ്മില്‍ വത്യാസമുണ്ടെന്ന് പ്രിന്‍സിപ്പല്‍ മനസ്സിലാക്കണമെന്നും മരുളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. സമരത്തിന് പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവയ്ക്കില്ലെന്നു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയത്. ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളെ കഴിഞ്ഞദിവസം എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം നേതാക്കള്‍ അനുനയശ്രമം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കയായിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നു ലക്ഷ്മിനായര്‍ ആവര്‍ത്തിച്ചപ്പോള്‍ പൂര്‍ണ പിന്തുണയാണ് എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയത്. പ്രിന്‍സിപ്പല്‍ മാറി നിന്നാലും വിദ്യാര്‍ഥികള്‍ മറ്റു ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഈ സാഹചര്യത്തിലാണു 20 ദിവസം പിന്നിടുന്ന ലോ അക്കാദമി സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago