HOME
DETAILS

'കേരള കാസ്‌ട്രോ...ദി ഗ്രേറ്റ്'

  
backup
May 27 2016 | 19:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%a6%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1

എല്‍.ഡി.എഫ്. വന്നു..എല്ലാം ശരിയായി. ആദ്യം കാരണവരെ ശരിയാക്കി. അദ്ദേഹമിനി കാവലാളും മുഖ്യ ഉപദേശിയും. മറ്റുള്ളവരെ ശരിയാക്കലും വടക്കു മുഖ്യതന്ത്രന്റെ നാട്ടില്‍നിന്നു തുടങ്ങിക്കഴിഞ്ഞു. ആദ്യം ജീവന്‍പോയതു സി.പി.എമ്മുകാരനാണ്. ബോംബ് കൈയിലിരുന്നു പൊട്ടിയതാണോ അതോ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തില്‍ സംശയമുണ്ടണ്ട്. തുടര്‍ന്ന് അല്‍പം തെക്കുമാറി ഒരു ബി.ജെ.പിക്കാരനും ജീവന്‍ വെടിഞ്ഞു.
വിജയാഘോഷം കെങ്കേമമാക്കിയാണു അക്രമവിപ്ലവം. ഇടയ്ക്ക് ഏതോ കേന്ദ്രമന്ത്രി കണ്ണുരുട്ടിയതിനാല്‍ ചെറിയൊരു ശമനമുണ്ടണ്ട്. ഏതായാലും ശരിയാക്കല്‍ ഇനിയും തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം. ഇതിനിടെഊര്‍ധശ്വാസത്തിലായ കേരള കാസ്‌ട്രോയെ പതിവുപോലെ ആരും അത്ര ഗൗനിച്ചില്ല. പത്രസമ്മേളനത്തില്‍ വെടിക്കെട്ടുണ്ടാകുമെന്നു പ്രതീക്ഷിച്ചവര്‍ ഗുഡ്‌ബൈ...ഗുഡ്‌ബൈ..ഗുഡ്‌ബൈ..കേട്ടു പൊടിയുംതട്ടി പിരിഞ്ഞു. തൊണ്ണൂറ്റിരണ്ടണ്ടു കഴിഞ്ഞ ചെറുപ്പവുമായി വിപ്ലവപാര്‍ട്ടിയുടെ അമരത്തുനിന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തയാളാണ്. മുഖ്യമന്ത്രിയാകുമെന്നു ജനംപ്രതീക്ഷിയ്ക്കവേയാണു നിനച്ചിരിയ്ക്കാതെ കേരളത്തിലെ 'ഫിഡല്‍ കാസ്‌ട്രോ'യായി കേന്ദ്രപട്ടം കിട്ടിയത്. വിപ്ലവകാരണവര്‍ ഇനി ജനങ്ങളുടെ കാവലാള്‍. ഇതുവരെ ജനങ്ങള്‍ക്ക് ആ ഒരു കുറവുണ്ടായിരുന്നു. അതും പരിഹരിച്ചു. ഇനി സദാസമയം കാവലിന് ആളുണ്ടണ്ട്.


എത്ര പെട്ടെന്നാണു പ്രായാധിക്യം ഒരാളെ പട്ടംകേറ്റിയത്..! ക്യൂബന്‍ വിപ്ലവനേതാവും 1959 മുതല്‍ 1976വരെ റിപ്പപ്ലിക് ഓഫ് ക്യൂബയുടെ പ്രധാനമന്ത്രിയും 1976 മുതല്‍ 2008വരെ പ്രസിഡന്റുമായിരുന്ന ഫിഡല്‍ കാസ്‌ട്രോയും പ്രായാധിക്യത്താല്‍ വിശ്രമിയ്ക്കയായിരുന്നു. അതും 89ാം വയസില്‍. എന്നാല്‍ തൊണ്ണൂറ്റിരണ്ടണ്ടു കഴിഞ്ഞും ഓടിച്ചാടി നടക്കുമ്പോഴാണു വിശ്വസ്തനായ സീതാറാം യെച്ചൂരിയേമാന്‍ കല്‍പ്പിച്ചു നല്‍കിയ കേരള കാസ്‌ട്രോ പട്ടവുമായി വിപ്ലവ കാരണവര്‍ മൂലയ്ക്കാവുന്നത്. ഇടതുമുന്നണിക്കുവേണ്ടണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു വോട്ട് പിടിച്ചു.
മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കു നല്‍കുകയും ചെയ്തു. എത്ര പെട്ടെന്നാണു 'പ്രായാധിക്യം' തളര്‍ത്തിയത്. മുഖ്യമന്ത്രിയാവുന്നതു സ്വപ്നം കണ്ടണ്ട് ഉറക്കച്ചടവോടെ എഴുന്നേറ്റു വരുന്നതിനുമുമ്പേ പിണറായിയേമാനെ മുഖ്യമന്ത്രിയാക്കി. എതിര്‍ശബ്ദം ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല. കാസ്‌ട്രോ പട്ടം നല്‍കി വായടപ്പിച്ചു. ഫിഡല്‍ കാസ്‌ട്രോ ഒരു കമ്മ്യൂണിസ്റ്റുകാരനായതു ഭാഗ്യം. അപമാനിച്ചെന്ന തോന്നല്‍ ലേശവും ഉണ്ടണ്ടായില്ല. ക്യൂബയില്‍ വിപ്ലവം വിജയിപ്പിച്ച ഫിഡല്‍ കാസ്‌ട്രോയും കേരളത്തില്‍ വിപ്ലവക്കാരെ രക്ഷിച്ച കാരണവരുംഇനി ഒരേ തൂവല്‍പക്ഷികള്‍..! കേരള കാസ്‌ട്രോ പാര്‍ട്ടിക്ക് ഇതുവരെ ആരായിരുന്നു.
വിപ്ലവചായ്പ്പിലേക്ക് ഒതുക്കപ്പെടേണ്ടയാളാണോ. അല്ലേയല്ല.. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ കരകയറ്റിയ കാരണവര്‍കൂടിയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ അതു ഏവരും മനസിലാക്കിയതുമാണ്. ചന്ദ്രശേഖരന്റെ വിധവയുടെ കണ്ണീരിനും പാര്‍ട്ടിയുടെ പ്രതിസന്ധിക്കും ഒരേസമയമാണ് അദ്ദേഹം സാന്ത്വനം നല്‍കിയത്..! ടി.പിയുടെ കൊലപാതകത്തെ തുടര്‍ന്നു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു പാര്‍ട്ടിക്കെതിരെ എടുത്തതെന്ന പ്രതീതി തോന്നിപ്പിച്ചെങ്കിലും പീന്നീട് പാര്‍ട്ടിക്കുവേണ്ടണ്ടി മലക്കംമറിഞ്ഞതു വേറെ കഥ. ആ ഒരു 'അടവുനയം' മറ്റാര്‍ക്കു കഴിയും. കാരണവര്‍ക്ക് എല്ലാം പാര്‍ട്ടിയായിരുന്നു. മറ്റു പലര്‍ക്കും അതു മനസിലായില്ലെങ്കിലും.


ആ ഉള്‍ക്കാഴ്ചയില്ലാത്തവരാണ് ഇന്നു പ്രയാധിക്യം കല്‍പിച്ച് കാസ്‌ട്രോയുടെ പദവിയില്‍ കുടിയിരുത്തിയത്. കാഴ്ചയില്‍ കൃശഗാത്രനും വലിഞ്ഞുമുറുകി നീട്ടികുറുക്കിയ പ്രസംഗശൈലിയും രൂപത്തിലും ഭാവത്തിലും ആകര്‍ഷണീയമായി ഒന്നുമില്ലാത്ത പച്ച മനുഷ്യനെന്ന് ആര്‍ക്കും തോന്നും. എന്നിട്ടും ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവായി. ദോഷം പറയരുത്. കാരണവരുടെ രാഷ്ര്ടീയജീവിതം കൗതുകമുണര്‍ത്തുന്നതാണ്. 1980 മുതല്‍ 1992വരെ സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നു സി.പി.എമ്മിനെ നയിച്ചു. വിഭാഗീയത രൂക്ഷമാകുന്നതിനു മുമ്പ് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്നു അദ്ദേഹം. വെട്ടിനിരത്തല്‍ സമരകാലത്തു ഏവരാലും വെറുക്കപ്പെട്ടയാളായി കരുതപ്പെട്ടു. പിന്നീടും ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു.
ഒളിവുജീവിതവും ജയില്‍വാസവും ക്രൂരമായ പൊലീസ് മര്‍ദനവും എറ്റുവാങ്ങി പാര്‍ട്ടിക്കുവേണ്ടണ്ടി ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച പാരമ്പര്യമുണ്ടണ്ട്. 1967 മുതല്‍ 2016വരെ ഏഴുതവണ നിയമസഭയിലുമെത്തി. ഒരു തവണ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവുമായി. എന്നാല്‍ 1996-ല്‍ മാരാരിക്കുളത്തു സംഭവിച്ച തോല്‍വി പ്രശ്‌നമായി. വിഭാഗീയതയ്ക്കു കാരണവും ഇതായിരുന്നു. അതിന്റെ പ്രതിഫലനമാണ് കാസ്‌ട്രോയില്‍ എത്തിനില്‍ക്കുന്നത്. 1985 മുതല്‍ പി.ബി അംഗമായിരുന്ന അദ്ദേഹത്തെ പാര്‍ട്ടി തരംതാഴ്ത്തിയതും ചരിത്രം.
ലാവലിന്‍ കേസില്‍ പിണറായിയെ കുരുക്കാന്‍ ആസൂത്രിതശ്രമം നടത്തിയതു പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. അതിനെത്തുടര്‍ന്നു പാര്‍ട്ടി തരംതാഴ്ത്തി. വിഭാഗീയത വീണ്ടണ്ടും തലപൊക്കിയത് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. കാരണവര്‍ മത്സരിക്കേണ്ടെണ്ടന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിനൊപ്പം നിന്ന ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അദ്ദേഹം മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു വന്‍ പരാജയം സംഭവിക്കുമെന്ന് കേന്ദ്രന് ഇന്‍ഫര്‍മേഷന്‍ കൊടുത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റുമായി നിന്നവരായിരുന്നു അവര്‍. കാരണവര്‍ മത്സരിക്കാതിരുന്നാല്‍ തങ്ങള്‍ തോല്‍ക്കുമോയെന്ന ഭയമായിരുന്നു കാരണം. തുടര്‍ന്നാണു മത്സരിപ്പിയ്ക്കാന്‍ കേന്ദ്രന്‍ തീരുമാനിച്ചത്.


ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയശ്രീലാളിതനായി. തെരഞ്ഞെടുപ്പില്‍ 72-68 എന്ന നിലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും വിജയിച്ചു. കുറച്ചുകൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഭരണതുടര്‍ച്ച ലഭിക്കുമായിരുന്നുവെന്ന തോന്നലുമുണ്ടണ്ടായി. താന്‍ വീണ്ടണ്ടും മുഖ്യമന്ത്രിയാകുന്നതു തടയാന്‍ പാര്‍ട്ടി തോറ്റുകൊടുത്തതാണോയെന്ന സന്ദേഹമായിരുന്നു കാരണവര്‍ക്ക്. പാര്‍ട്ടിയുമായി ചുമ്മാ അകന്നശേഷം പീന്നീട് അടുത്തു. കണ്ണൂര്‍ ലോബി കരടായി. ആലപ്പുഴ സംസ്ഥാന മാമാങ്കത്തില്‍ പിണറായിയേമാന്‍ പാര്‍ട്ടി പ്രമേയം തൊടുത്തുവിട്ടു. പാര്‍ട്ടിവിരുദ്ധ മനോഭാവമുള്ള സുന്ദരന്‍ എന്നായിരുന്നു പ്രമേയം. കാരണവര്‍ അവിടേയും ചുമ്മാ ബഹിഷ്‌കരിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍ വീണ്ടണ്ടും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ 'പ്രായാധിക്യം' മറന്നു. തുടര്‍ന്നു സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടില്‍ വിള്ളല്‍വീഴ്ത്താനിറങ്ങിയ വെള്ളാപ്പള്ളിക്കു പണികൊടുത്തു. എല്ലാം കഴിഞ്ഞു തെരഞ്ഞെടുപ്പു വന്നപ്പോള്‍ കാരണവരെ മാറ്റിനിര്‍ത്താന്‍ ലോബി രംഗത്തുവന്നു. എന്നാല്‍ കേന്ദ്ര ബ്യൂറോക്കാരന്‍ യെച്ചൂരിയേമാന്റെ കാര്‍ക്കശ്യത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
വോട്ട് ഇത്തിരി കൂടുതല്‍ കിട്ടി വിജയിക്കുകയും ചെയ്തു. ഒരു കാട്ടിലെ രണ്ടു സിംഹങ്ങള്‍ ഒരുമിച്ചാണു മത്സരിച്ചത്. അത് അണികളെ ആവേശം കൊള്ളിക്കുകയും ചെയ്തു. അതിന്റെകൂടി പ്രതിഫലനമാണു വിജയിച്ചശേഷമുള്ള ആഹ്‌ളാദഅക്രമ പ്രകടനം. ഇരുവരും മത്സരിച്ചു ജയിക്കുകയും ഭരണം കിട്ടുകയും ചെയ്താല്‍ മുഖ്യമന്ത്രി ആരാകുമെന്ന വെല്ലുവിളിയാണു ഞൊടിയിടയില്‍ കേന്ദ്ര ബ്യൂറോക്കാരന്‍ പരിഹരിച്ചത്. ഒരിയ്ക്കല്‍കൂടി മുഖ്യമന്ത്രിയാവാനുള്ള ചെറുപ്പമുള്ള കാരണവര്‍ ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ കേരള കാസ്‌ട്രോയാണ്. പ്രായാധിക്യത്താല്‍ കറിവേപ്പിലയായ കേരള കാസ്‌ട്രോ..!!
വാലറ്റം: താമരക്കുളത്തില്‍ മുങ്ങി പ്രാണന്‍പോയ താണ്ഡവകുട്ടി ഉള്‍പ്പെടെ നിയമസഭയില്‍
കടിപിടി കൂടിയവരില്‍ ഭൂരിപക്ഷവും തോറ്റുതൊപ്പിയിട്ടു. ഭീമാവതാരം പൂണ്ടണ്ട് കസേര വലിച്ചെറിഞ്ഞയാളും കാലുപൊക്കി താനെ മറിഞ്ഞുവീണയാളും മന്ത്രിയായി. മറുപക്ഷത്തെ കടികൊണ്ട ദാസനും ബണ്ടു തീര്‍ത്ത ചവറ ഷിബുവും തോറ്റു. ചുളുവില്‍ ബജറ്റ് വായിച്ച് ലഡു സാപ്പിട്ട പാലാ മാണിയും ചെകുത്താനും കടലിനുമിടയില്‍ കിടന്ന പൂഞ്ഞാറനും കണ്ടം ചാടിയ കുഞ്ഞുമോനും രക്ഷപ്പെട്ടു. എല്ലാം വിധിവൈപരീത്യം..!!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago