പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി മഹാസിമന്റ്
കൊച്ചി: മൈ ഹോം ഇന്‍ഡസ്ട്രീസിന്റെ (എം.എച്ച്.ഐ.പി.എല്‍) മുഖ്യഉല്‍പന്നമായ മഹാസിമന്റിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റി പുതുക്കുന്നു. സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചയുടെ ദര്‍ശനമായിരിക്കും ഇനി ബ്രാന്‍ഡ് സൂചിപ്പിക്കുകയെന്ന്് മൈ ഹോം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാംബ ശിവ റാവു പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനികളില്‍ ഒന്നായി എം.എച്ച്.ഐ.പി.എല്‍ മാറിക്കഴിഞ്ഞു. കെട്ടിടനിര്‍മാണ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥനത്തുള്ള അയര്‍ലണ്ടിലെ സി.ആര്‍.എച്ച് പി.എല്‍.സിയുമായുള്ള സംയുക്ത സംരംഭമാണ് എം.എച്ച്.ഐ.പി.എല്‍.
കമ്പനിയുടെ മൊത്തം ശേഷി 84 ലക്ഷം ടണ്ണാണ്. തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ല, ആന്ധ്രയിലെ കൂര്‍നൂല്‍, വിശാഖ് എന്നിവിടങ്ങളിലാണ് യൂണിറ്റുകള്‍. തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ പുതിയ പ്ലാന്റ് കമ്മിഷന്‍ ചെയ്യുന്നതോടെ ശേഷി ഒരു കോടി ടണ്ണായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."