പാകിസ്താന് പൗരന്മാര്ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് യു.എസ്
വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുള്ള വിലക്കിന്റെ പട്ടികയിലേക്ക് പാകിസ്താനെയും ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജിച്ചവയാണ്. ഒബാമ ഭരണകൂടം ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ തന്നെ അപകടകാരിയായ രാജ്യമാണ് പാകിസ്താനും. ഭാവിയില്‍ അവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രീബസ് പറഞ്ഞു.
അതേസമയം പാകിസ്താന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അഭയാര്‍ഥികള്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് പ്രീബസ് വ്യക്തമാക്കി. എല്ലാവരെയും വിലക്കുകയല്ല മറിച്ച് മുന്‍കരുതലെന്ന നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും പ്രീബസ് കൂട്ടിച്ചേര്‍ത്തു.
വെറ്റ്ഹൗസ് ചീഫിന്റെ പ്രസ്താവനയ്ക്കെതിരേ പാകിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
ട്രംപിന്റെ നടപടി തീവ്രവാദികളെ ലക്ഷ്യമിട്ടുള്ളതല്ല മുസ്ലിംകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഖുര്‍ഷിദ് ഷാ വ്യക്തമാക്കി.
ട്രംപ് വിസ നിഷേധിക്കുകയാണെങ്കില്‍ പാകിസ്താന് സ്വന്തം രാജ്യം നന്നായി കൊണ്ടു പോകാന്‍ സാധിക്കുമെന്ന് പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."