മുസ്‌ലിം നിരോധനത്തിനു പിന്നാലെ ടെക്‌സാസില്‍ പള്ളി കത്തിനശിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്‌ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം ടെക്‌സാസിലെ പള്ളി കത്തിനശിച്ചു. വിക്ടോറിയായിലുള്ള ഇസ്്‌ലാമിക് സെന്ററും പള്ളിയും പൂര്‍ണമായും കത്തി നശിച്ചതായി പൊലിസ് പറഞ്ഞു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന് വിക്ടോറിയ ഫയര്‍ മാര്‍ഷല്‍ ടോം ലഗ് ലര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സംസ്ഥാനം ഫെഡറല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മാര്‍ഷല്‍ പറഞ്ഞു.
ഇസ്‌ലാമിക് സെന്റര്‍ അഗ്‌നിക്കിരയാക്കുന്നത് നിസഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്ന് പ്രസിഡന്റ് സാഹിബ് ഹഷ്മി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയില്‍ മോഷണശ്രമവും നടന്നിരുന്നു. പ്രാര്‍ഥനയ്ക്കായി നൂറിലധികം പേര്‍ എത്തിച്ചേരുന്ന സെന്റര്‍ അഗ്‌നിക്കിരയായെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നതു ആശ്വാസകരമാണെന്ന് ഹഷ്മി പറഞ്ഞു. 2000 ത്തിലാണ് ഈ പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്.
ശനിയാഴ്ച രാവിലെ പള്ളിക്കുസമീപത്തെ കണ്‍വീനിയലന്‍സ് സ്റ്റോര്‍ ക്ലാര്‍ക്കാണ് ഇവിടെ നിന്നും പുകയുയരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനിടെ പൂര്‍ണമായും കത്തിയമര്‍ന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നിസ്്കരിക്കാന്‍ സമീപത്തെ ക്രിസ്ത്യന്‍ പള്ളികളില്‍ സൗകര്യം ഒരുക്കി.
പള്ളി പുനര്‍നിര്‍മിക്കാന്‍ ഓണ്‍ലൈന്‍ ഫണ്ടിംങ് വഴി 24 മണിക്കൂറിനുള്ളില്‍ ആറുലക്ഷം ഡോളര്‍ ലഭിച്ചു. 8.5 ലക്ഷം ഡോളറാണ് പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."