ഹരിതകേരളം മത്സരങ്ങള്‍: 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഹരിതകേരള സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്ര നിര്‍മാണത്തിന് വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മത്സരത്തിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 15 വരെ നീട്ടി.
പേരും വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ എന്‍ട്രികള്‍ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. മികവുള്ള 50 പേര്‍ക്ക് മധ്യവേനലവധിക്കാലത്ത് ടി.വി ഫിലിം നിര്‍മാണ പരിശീലനത്തിനുള്ള ശില്പശാലയും സംഘടിപ്പിക്കും. മാലന്യരഹിത സുന്ദരകേരളം, വിഷരഹിത കൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങള്‍ തയാറാക്കാന്‍.
മൊബൈല്‍ ഫോണിലെ കാമറ അടക്കം ഉപയോഗിച്ച് പരമാവധി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പിങ്ങുകളാണ് തയാറാക്കേണ്ടത്. എല്ലാ സിലബസുകളിലുമുള്ള പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ മുതല്‍ പ്രൊഫഷനല്‍ കോളജുകള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകമായാണ് മത്സരം.
ഹരിതകേരള ഗീതത്തിന്റെ ദൃശ്യാവിഷ്കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം. അക്കാദമിയുടെ ദ്വിഭാഷാ മാസികയായ മീഡിയയുടെ 2016 ഒക്ടോബര്‍, നവംബര്‍ ലക്കത്തില്‍ ഹരിതകേരള ഗീതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ വെബ്സൈറ്റില്‍ ഗാനവും ഓഡിയോ വേര്‍ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവരത്തിന് ഫോണ്‍ : 0484 2422275, 2422068.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."