ശാസ്ത്രത്തോടാണോ താല്‍പര്യം; സ്‌കോളര്‍ഷിപ്പ് ഇതാ
ശാസ്ത്രരംഗത്ത് ഉന്നത പഠനം നടത്താനുദ്ദേശിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് കേരളാ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ കീഴിലുള്ള വിമന്‍ സയന്റിസ്റ്റ് ഡിവിഷന്‍ പ്രതിഭാ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.
സ്റ്റുഡന്‍സ് വിത്ത് ടാലന്റ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ് ഫോര്‍ റിസര്‍ച്ച് ഇന്‍ സയന്‍സ് പദ്ധതിയുടെ ഭാഗമാണിത്. പ്ലസ്ടുവിലെ സയന്‍സ് വിഷയങ്ങള്‍ക്കു നേടിയ മാര്‍ക്ക് നോക്കിയാണ് സെലക്്ഷനുള്ള റാങ്കിങ്.
ഏത് ബോര്‍ഡിന്റെയും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി ബേസിക്, നാച്യുറല്‍, സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി, ഇന്റഗ്രേറ്റഡ് എം.എസ്.സി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
ബി.എസ്.സിക്കാര്‍ക്ക് യഥാക്രമം 1,200, 1,800, 2,400 രൂപ സ്‌കോളര്‍ഷിപ്പായി മൂന്നു വര്‍ഷം ലഭിക്കും.
ഇന്റഗ്രേറ്റഡ് എം. എസ്.എസ്.സിക്ക് തുടര്‍ന്നുള്ള നാലും അഞ്ചും വര്‍ഷങ്ങളില്‍ യഥാക്രമം 40,000. 60,000 രൂപയും ലഭിക്കും. മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഈ സഹായം നല്‍കില്ല. പട്ടിക വിഭാഗക്കാര്‍ ലംപ്‌സം ഗ്രാന്റായി വാങ്ങുന്നതില്‍ തടസമില്ല.
സ്‌കോളര്‍ഷിപ്പില്‍ അന്‍പതു ശതമാനം പെണ്‍കുട്ടികള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്.
10 ശതമാനം പട്ടിക വിഭാഗക്കാര്‍ക്കും സംവരണമുണ്ട്. 100 സ്‌കോളര്‍ഷിപ്പുകള്‍ വീതമാണ് നല്‍കുന്നത്.
ഹയര്‍സെക്കന്‍ഡറി പഠനത്തിനു ശേഷം ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്നതിനു ശേഷമാണ് അപേക്ഷിക്കേണ്ടത്.
വിലാസം: The Head Woman Scienti-st's Division, Sasthra Bhavan, Pattom P.O, Thiruvananthapuram 695004
കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]
ഫോണ്‍: 04712548208
അക്വയര്‍ സ്‌കോളര്‍ഷിപ്പ്
സ്‌കൂള്‍, കോളേജ്തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് വഴിയൊരുക്കാന്‍ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് അക്വയര്‍ സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 50% പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളായിരിക്കും. ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് മുന്‍ഗണന. 10ാം ക്ലാസ്‌വരെ പ്രതിമാസം 500 രൂപയും പ്ലസ്ടു തലത്തില്‍ പ്രതിമാസം 750 രൂപയും ലഭിക്കും. ബുക്ക് അലവന്‍സായി 2,500 രൂപയും ലഭിക്കും. അക്വയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് സാമൂഹിക ശാസ്ത്രവിഷയങ്ങളിലെ ബിരുദ പഠനങ്ങള്‍ക്കാണ് ലഭിക്കുക. ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക പ്രതിമാസം 1,000 രൂപയായിരിക്കും. 5,000 രൂപ ബുക്ക് അലവന്‍സ് ലഭിക്കും.
പോസ്റ്റ് ഗ്രാജേറ്റ് വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ മൂന്നോ നാലോ മാസത്തെ ഗവേഷണ പദ്ധതിക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ഓരോ പദ്ധതിക്കും 50,000 രൂപ വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.a-cquirekerala.org എന്ന വെബ്‌സൈറ്റ് കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."