കണ്ഡമാല്‍ കലാപത്തിനുപിന്നില്‍ സംഘ്പരിവാറെന്ന് വെളിപ്പെടുത്തല്‍
തൃശൂര്‍: ഒഡിഷയിലെ കണ്ഡമാലില്‍ 2008ല്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിക്കുപിന്നില്‍ സംഘ്പരിവാറെന്ന് വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകനായ ആന്റോ അക്കരയുടെ 'കണ്ഡമാലിലെ സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. പുസ്തകം ഇന്ന് തൃശൂരില്‍ പ്രകാശനം ചെയ്യും. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതും സംഘ്പരിവാറാണെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്.
2012ല്‍ ആര്‍.എസ്.എസ് വക്താവ് റാം മാധവ് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ചില ലഘുലേഖകളും ഏതാനും സി.ഡികളും നല്‍കിയിരുന്നു. ബിഷപ് ഹൗസിലെ ജീവനക്കാര്‍ ലഘുലേഖകളും സി.ഡികളും പിന്നീട് പരിശോധിച്ചപ്പോള്‍ ചിലത് കണ്ഡമാല്‍ കലാപവുമായി ബന്ധപ്പെട്ടതായിരുന്നു. ഇവ ബിഷപ്പ് ഹൗസ് ജീവനക്കാര്‍ ആന്റോ അക്കരക്ക് കൈമാറിയിരുന്നു. ഇവയിലെ വിവരങ്ങളാണ് ഗ്രന്ഥത്തിലുള്ളത്.
2008 ഓഗസ്റ്റ് 23ന് രാത്രിയാണ് 81 കാരനായ സ്വാമി കൊല്ലപ്പെട്ടത്. പ്രദേശത്തെ ക്രിസ്ത്യാനികള്‍ സ്വാമിയെ കൊല ചെയ്‌തെന്നായിരുന്നു സംഘ്പരിവാറിന്റെ പ്രചാരണം. തുടര്‍ന്ന് 300 പള്ളികളും ആറായിരം വീടുകളും കൊള്ളയടിക്കപ്പെട്ടു. കൊലക്കേസ് ചുമത്തി നിരപരാധികളായ ഏഴുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇതിനെല്ലാം പിറകില്‍ സംഘ്പരിവാര്‍ നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് വസ്തുതകള്‍നിരത്തി ആന്റോ അക്കര ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."