കടലിനെ അടുത്തറിയാം...
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ആഴക്കടലിലെ വിസ്മയങ്ങള്‍ അനാവരണംചെയ്യുന്ന പ്രദര്‍ശനമൊരുക്കുന്നു.
ഫെബ്രുവരി മൂന്നിന് രാവിലെ 10 മുതല്‍ 4 വരെയാണ് സന്ദര്‍ശന സമയം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോള്‍ഫിന്‍, കടല്‍ പശു, സണ്‍ ഫിഷ്, വിഷമത്സ്യങ്ങള്‍, പെന്‍ഗ്വിന്‍, കടല്‍ പാമ്പുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ക്കുതിര, വിവിധയിനം ശംഖുകള്‍ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യജന്തുജാലങ്ങളുടെ ശേഖരം പ്രദര്‍ശനത്തിലുണ്ടാകും.
സമുദ്ര അലങ്കാര മത്സ്യങ്ങളുടെ അക്വേറിയം, ഹാച്ചറി തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി തുറന്നിടും.
കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മാണം, മത്സ്യങ്ങളുടെ വയസ് നിര്‍ണയിക്കുന്ന പരീക്ഷണങ്ങള്‍ എന്നിവ നടക്കുന്ന ലാബുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
പ്രവേശനം സൗജന്യമാണ്. കോഴിക്കോട്, വിഴിഞ്ഞം, ചെന്നൈ, മുംബൈ, മംഗളൂരു, തൂത്തുകുടി, വിശാഖപട്ടണം, ഉത്തര കര്‍ണാടകയിലെ കാര്‍വാര്‍, തമിഴ്‌നാട്ടിലെ മണ്ഡപം, ഗുജറാത്തിലെ വെരാവല്‍, ഒഡിഷയിലെ പുരി എന്നിവിടങ്ങളിലുള്ള സി.എം.എഫ്.ആര്‍.ഐയുടെ ഗവേഷണ കേന്ദ്രങ്ങളിലും ഇതേദിവസം പ്രദര്‍ശനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."