HOME
DETAILS

പദ്ധതിവിഹിതം: പഞ്ചായത്തുകള്‍ ചെലവഴിച്ചത് 20.87 ശതമാനം മാത്രം

  
backup
January 30 2017 | 19:01 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

മലപ്പുറം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ പദ്ധതിവിഹിതത്തില്‍ പഞ്ചായത്തുകള്‍ ചെലവഴിച്ചത് 20.87 ശതമാനം തുക മാത്രം.
സര്‍ക്കാരിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 20.43 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 14.91 ശതമാനവും മുനിസിപ്പാലിറ്റികള്‍ 15.24 ശതമാനവും ചെലവഴിച്ചു. കോര്‍പറേഷനുകള്‍ 14.12 ശതമാനം തുക മാത്രമാണ് ചെലവിട്ടത്.
കഴിഞ്ഞവര്‍ഷം ഇതേസമയം പഞ്ചായത്തുകള്‍ പകുതിയോളം തുക ചെലവഴിച്ചിരുന്നു. പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി അവശേഷിക്കുന്നത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ പദ്ധതിനിര്‍വഹണം 50 ശതമാനത്തിലെത്താന്‍ തന്നെ ഏറെ പ്രയാസപ്പെടേണ്ടി വരും.
2016-17 വര്‍ഷത്തെ വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതും ഏറെ വൈകിയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് തുടര്‍നടപടികളും വൈകിയത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പദ്ധതി രൂപീകരണത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ചു. ഏറെ വൈകിയാണ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. പദ്ധതിക്ക് അന്തിമ രൂപംനല്‍കി അംഗീകാരത്തിനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ജൂണ്‍ 30ന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
ഇതുപ്രകാരം ഉല്‍പാദന മേഖലക്ക് 20 ശതമാനം മാലിന്യസംസ്‌കരണത്തിനും 10 ശതമാനവും വയോജന സൗഹൃദ പദ്ധതികള്‍ക്ക് അഞ്ച് ശതമാനവും തുക വകയിരുത്തണമെന്ന് നിര്‍ദേശിച്ചു. ഇതോടെ പദ്ധതി പൂര്‍ണമായും മാറ്റേണ്ട സ്ഥിതിയായി.
അതിനിടെ, ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കല്‍, പഞ്ചവത്സര പദ്ധതി രൂപീകരണം, നവകേരള മിഷന്‍, വസ്തു നികുതി പിരിവ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ അവധി അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമാണ് അവധി അനുവദിക്കുക.
സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ലഭിച്ച ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്നും ഉത്തരവിലുണ്ട്.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago