ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കാര്യക്ഷമതയെ ബാധിക്കും: എം.സി മായിന്‍ ഹാജി
കോഴിക്കോട്: ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ജോലിയോടുള്ള ആത്മാര്‍ഥത കുറയാനും ഓഫീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി.
ഫറോക്ക് റൗളത്തുല്‍ ഉലൂം അറബിക്ക് കോളജില്‍ നടന്ന കേരള എയ്ഡഡ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് കോളജുകളില്‍ സൂപ്രണ്ട് തസ്തിക നിര്‍ത്തലാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി. ഹുസൈന്‍ അധ്യക്ഷനായി. ബേപ്പൂര്‍ മണ്ഡലം മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, പ്രൊഫ.വി.എം അബ്ദുള്‍ അസ്സീസ് സഫറുള്ള അരീക്കോട്, സെനറ്റ് മെമ്പര്‍ കണ്ണിയന്‍ മുഹമ്മദലി, കെ അശോകന്‍, എ. അലി അക്ബര്‍, എം.കെ ഹസ്സന്‍ കോയ, ഷറഫുദ്ദീന്‍ ഫറോക്ക്, കെ. ഷരീഫ്, എ.പി അന്‍വര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അയ്യൂബ് കൂളിമാട് സ്വാഗതവും അഷ്‌കര്‍ അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."