HOME
DETAILS
MAL
കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്ലെറ്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരേ മദ്യനിരോധന സമിതി
backup
January 31 2017 | 03:01 AM
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാ പൊയിലില്‍ യാതൊരു കാരണവശാലും ബിവറേജസ് ഔട്ട്ലെറ്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരേ മദ്യനിരോധന സമിതി. ഈ നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു. മദ്യവര്‍ജനമല്ല മദ്യനിരോധനമാണ് നാടിനാവശ്യമെന്നും സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനന് മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തിന് പഞ്ചായത്ത് നഗരപാലിക ആക്ടിലെ 232, 447 മദ്യ നിയന്ത്രണ ജനാധികാരം ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറാകണം. അങ്കണവാടിക്കും ആരാധനാലയത്തിനുമടുത്ത് മദ്യശാല തുടങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ദുര്യോധനന് പറഞ്ഞു. എ.കെ മുഹമ്മദ്, എസ് ശശിധരന് നായര്‍, എ.കെ സിദ്ദീഖ്, അനില്‍കുമാര്‍ അമ്മന്നൂര്‍, പി.കെ ഉസ്മാന് അലി ,പുനത്തില്‍ വേലായുധന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."