വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഐ.എം.എ
കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തീകരിച്ചു തിരിച്ചുവരുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ രംഗത്ത് പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു. ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വൈദ്യം പഠിച്ചെത്തുന്നവര്‍ക്ക് രാജ്യത്തിന്റെ ഏത് മേഖലയിലും യഥേഷ്ടം ജോലിചെയ്യാനും ഇന്ത്യയില്‍ എം.ബി.ബി.എസ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ നിലവാരമില്ലാത്തവരെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്.
വിദേശത്തു നിന്നു ബിരുദമെടുത്ത നൂറുക്കണക്കിന് പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം നല്‍കിയിരുന്നതും സംഘടന ഓര്‍മിപ്പിച്ചു.
ആരോഗ്യ മേഖലയുടെ അന്തസും മാന്യതയുമെല്ലാം കളഞ്ഞുകുളിക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഐ.എം.എ നേതാക്കള്‍ കോഴിക്കോടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപിച്ചു.
ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയ്ക്കുള്ള ലൈസന്‍സ് നല്‍കാനുള്ള അധികാരം ദേശീയ മെഡിക്കല്‍ കമ്മിഷനു നല്‍കാനുള്ള തീരുമാനവും ജനവിരുദ്ധമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് വി.ജി പ്രദീപ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."