പള്ളിക്കര ലീഗ് ഓഫിസിന് നേരെ വീണ്ടും ആക്രമണം
നന്തി ബസാര്‍: പള്ളിക്കര മുസ്ലിം ലീഗ് ഓഫിസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഓഫിസിന്റെ ജനലുകളും ബള്‍ബുകളും നശിപ്പിക്കുകയും നേതാക്കന്മാരുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും, ചുമരുകള്‍ കറുത്ത പെയിന്റടിച്ച് നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിനെതിരേ പൊലിസ് ശക്തമായ നടപടിയെടുക്കണമെന്ന് പള്ളിക്കരയില്‍ ചേര്‍ന്ന സര്‍വകക്ഷി പൊതുയോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സി.ഹനീഫ മാസ്റ്റര്‍ നേതൃതം നല്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ രാഘവന്, പാലക്കാത്ത് മമ്മദ്,പിലാച്ചേരി വിശ്വന്, രാമചന്ദ്രന്, ബാലന് കേളോത്ത്, ഷഫീഖ് പറമ്പത്ത്, നാസിഫ് ടി.പി, ടി.പി കുഞ്ഞിമൊയ്തീന്‍, മുനീര്‍ പി.കെ, കാളംകുളം മൊയ്തീന്, മമ്മിളി മൊയ്തീന് സംസാരിച്ചു.
യൂത്ത് ലീഗ് ജില്ലാ നേതാക്കളായ പി.പി റഷീദ്, ഒ.കെ ഫൈസല്‍, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വെങ്ങളം റഷീദ്, സ്വാലിഹ് മാസ്റ്റര്‍, ഷഫീഖ് കാരേക്കാട്, മുഷ്രിഫ് ഷാജഹാന്, ജാസിദ് ടി.പി, ഫാസില്‍ നടേരി , ബാസിത് കൊയിലാണ്ടി ഓഫിസ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."