HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ചികിത്സാ ഫീസ് വര്‍ധന പിന്‍വലിച്ചു
backup
January 31 2017 | 03:01 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വികസനസമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ചികിത്സാ ഫീസ് കൂട്ടിയ നടപടി പിന്‍വലിച്ചു. ചികിത്സാ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രി സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് ഫീസ് വര്‍ധന പിന്‍വലിച്ചത്. കഴിഞ്ഞ ജൂലൈയില്‍ വികസന സമിതി ആശുപത്രി ജീവനക്കാര്‍ക്ക് മാനദണ്ഡം മറികടന്ന് ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വേണ്ടിയാണ് സര്‍ക്കാരിന്റെ അംഗീകാരം പോലുമില്ലാതെ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പിങ്കി പ്രമോദ്, സെക്രട്ടറി അരുണ്‍, മാസിന് റഹ്്മാന്‍, നിധീഷ് ഉപരോധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."