HOME
DETAILS
MAL
എല്‍.ഡി.എഫ് നിലപാട് ജനാധിപത്യ വിരുദ്ധം: യു.ഡി.എഫ്
backup
January 31 2017 | 04:01 AM
കല്‍പ്പറ്റ: ജനാധ്യപത്യരീതിയില് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് പി.പി.എ കരീം, കണ്‍വീനര്‍ സി.പി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
കാലാവധി തീരുന്നതിന് മുന്പ്് ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നില്‍ ജില്ലാ ബാങ്ക് ഭരണം കയ്യാളുകയെന്ന സി.പി.എമ്മിന്റെ ഗൂഢതന്ത്രമാണ്. സഹകരണജനാധിപത്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് ഭരണത്തിന്റെ മറവില്‍ ഇടതു സര്‍ക്കാര്‍ തുടരുന്നത്. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനാണ് സഹായിക്കുക. ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം നത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."