വെളി സ്ക്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടികളായി: എം.എല്‍.എ
മട്ടാഞ്ചേരി: നിയമസഭാ മണ്ഡലങ്ങള്‍ തോറും ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ അന്തര്‍ദേശീയ സ്കൂളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൊച്ചി നിയോജക മണ്ഡലത്തില്‍ ഫോര്‍ട്ടുകൊച്ചി വെളി എഡ്വേര്‍ഡ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിനെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുവാന്‍ നപടികളായതായി കെ.ജെ. മാക്സി എം.എല്‍.എ പറഞ്ഞു.
സ്കൂള്‍ വികസന സമിതി രൂപീകരണയോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം അറിയച്ചത്. പത്ത് കോടി രൂപ ചിലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ അഞ്ചുകോടി രൂപ സര്‍ക്കാര്‍ നല്‍കും. ബാക്കി വരുന്ന അഞ്ചു കോടി രൂപ സ്കൂള്‍ വികസന സമിതി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ.ആന്റണി, ഷീബലാല്‍, ബെന്നി ഫെര്‍ണാണ്ടസ്, സീനത്ത് റഷീദ്, ആന്റണി ഫ്രാന്‍സിസ്, ബിന്ദു ലെവിന്‍, ജയന്തി പ്രേംനാഥ്, സി പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എം.റിയാദ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."