സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: ഡോ. പി.എസ് ശ്രീകല
ആലുവ: സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് സംസ്ഥാന ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷനിലൂടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത, ട്രാന്‍സ്ജന്‍ഡേഴ്സ് സാക്ഷരത തുടര്‍ വിദ്യാഭ്യാസം, തീരദേശ സാക്ഷരത പദ്ധതിയായ അക്ഷരസാഗരം, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ നിരവധി പദ്ധതികളാണ് സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്.
സാക്ഷരത പ്രവര്‍ത്തകരായ പ്രേരക്മാരുടെ ഓണറേറിയം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.
അതോടൊപ്പം പ്രേരക്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്കി തുടങ്ങിയതായും ഡയറക്ടര്‍ പറഞ്ഞു. സാക്ഷരത മിഷന് വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ പ്രേരക്മാര്‍ തയ്യാറാവണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു.
ആലുവ, അങ്കമാലി മേഖലകളിലെ വിവിധ വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍. ജില്ല അസിസ്റ്റന്റ് കോസിനേറ്റര് പല്‍പ്പു, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."