HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണ ഗ്രാമപഞ്ചായത്തായി അശമന്നൂരിനെ പ്രഖ്യാപിച്ചു
backup
January 31 2017 | 04:01 AM
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ വൈദ്യുതീകരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.
അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് അശമന്നൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ വൈദ്യുതീകരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലീം അധ്യക്ഷത വഹിച്ചു.
മെമ്പര്‍മാരായ പി.ഒ ജയിംസ്, ലളിതകുമാരി മോഹനന്, അനിത ജയന്, സുനില്‍ ശിവന്, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരായ എം.എ വിജിമോന്, സി.കെ കവിത, ജിയോ സെബാസ്റ്റിയന്, സായി പുല്ലന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."