പട്ടികജാതി പീഡനങ്ങള്‍ക്കെതിരേ പൊതുസമൂഹം പ്രതികരിക്കണം: തിരുവഞ്ചൂര്‍
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമം 1989 സംബന്ധിച്ചു ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിക്രമങ്ങളില്‍നിന്നു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ പുസ്തകത്തില്‍ മാത്രം ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, ബെറ്റി റോയി മണിയങ്ങാട്ട്, അജിത്ത് മുതിരമല, കെ.ബി ബാലാജി, എസ്. വിജയരാഘവന് സംസാരിച്ചു. അഡ്വ. എം.ബി രഘുനാഥന് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."