HOME
DETAILS
MAL
മത്സ്യലേല വിപണന കേന്ദ്രം തുറന്നു
backup
January 31 2017 | 04:01 AM
വൈക്കം: മത്സ്യഫെഡ് സഹകരണത്തോടെ ചെമ്പ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കാട്ടിക്കുന്നില്‍ തുടങ്ങുന്ന മത്സ്യലേലം-വിപണനകേന്ദ്രം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ പീതാംബരന് അധ്യക്ഷനായിരുന്നു.
ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തി. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ അമ്പിളി രമേശ് ആദ്യവില്പന നടത്തി. മത്സ്യക്കുഞ്ഞ് വിതരണം മത്സ്യഫെഡ് ജില്ലാ മാനേജര്‍ എ.കെ ജാന്‍സി നിര്‍വഹിച്ചു. പി. സുഗതന്, കെ.കെ രമേശന്, കെ.പി രമേശന്, വി.കെ രാജു, ജോണ്‍ ജേക്കബ്, സ്മിതാ പ്രിന്‍സ്, ലതാ അശോകന്, ലേഖാ സുരേഷ്, പ്രേമദാസ്, ടി.എന്‍ സിബി, ടി.കെ വിസുദേവന്, വി.കെ നടേശന്, മെറിറ്റ് കുര്യന്, പി.കെ വിശ്വംഭരന്, പി.കെ രവീന്ദ്രന്, സജിതാ രാജേന്ദ്രന്, വി.കെ ദാസപ്പന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."