HOME
DETAILS
MAL
ജോയിന്റ് കൗണ്‍സില്‍ ജനപക്ഷ സദസ്സ്
backup
January 31 2017 | 04:01 AM
തൊടുപുഴ: അഴിമതി ഉന്മൂലനം ചെയ്യുവാന്‍ ഉദ്യോഗസ്ഥ മേഖലയുടെ പോരായ്മകള്‍ പരിഹരിക്കുന്നതോടൊപ്പം സംതൃപ്തമായ സാമ്പത്തിക-സാമൂഹിക ഭരണക്രമം സൃഷ്ടിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്. ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ അഴിമതി രഹിത സമൂഹം, ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന സന്ദേശമുയര്‍ത്തി ക്വിറ്റ് കറപ്ഷന്‍ എന്ന പേരില്‍ രക്തസാക്ഷി ദിനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടത്തിയ ജനപക്ഷ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ. അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനപക്ഷ സദസ്സില്‍ വിവിധ മേഖലകളില്‍ നിന്നുള്ള മാത്യു വര്‍ഗ്ഗീസ്, വിനോദ് കണ്ണോളി കെ എം, ബാബു, എം.എന്‍. ജയചന്ദ്രന്, എന്‍.യു. ജോണ്‍ , എസ് സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."