തമിഴ്നാട് ബസുകളില്‍ നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നു
നെടുങ്കണ്ടം: തമിഴ്നാട് സര്‍ക്കാരിന്റെ ബസുകളില്‍ തുണി ഉല്പന്നങ്ങളും, വിവിധങ്ങളായ വസ്തുക്കളും നികുതി വെട്ടിച്ച് കടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പരിശോധന നടത്താനെത്തുന്ന ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതായി ആക്ഷേപമുയര്‍ന്നു. സംഭവത്തെക്കുറിച്ച് പൊലിസും സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ബസ് ജീവനക്കാര്‍ എക്സൈസുകാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
തമിഴ്നാട് സര്‍ക്കാരിന്റെ ബസുകളില്‍ കെട്ടുകളാക്കിയാണ് വസ്ത്രങ്ങള്‍ അതിര്‍ത്തി കടത്തി കേരളത്തിലെത്തിക്കുന്നത്. നിത്യവും ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളാണു തമിഴ്നാട് ബസുകളിലൂടെ കടത്തുന്നത്.
വസ്ത്രങ്ങള്‍ കടത്തുന്നതിന് ബസ് ജീവനക്കാര്‍ക്ക് ആകര്‍ഷകമായ കമ്മിഷനും തമിഴ്നാട്ടിലെ ഏജന്റുമാര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന ബസുകള്‍ പരിശോധന നടത്താന്‍ കേരള പൊലിസോ, വില്പന നികുതി വകുപ്പോ ശ്രമിച്ചാല്‍ തമിഴ്നാട്ടിലെ ബസ് ജീവനക്കാര്‍ ഉദ്യോഗസ്ഥരെ വിരട്ടും. തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇവര്‍ തടയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."