മല്‍സ്യവാഹനങ്ങളിലെ മലിനജലം: ദുരിതം പേറി നാട്ടുകാര്‍
അമ്പലപ്പുഴ : അന്യസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന മലിനജലം ജലജന്യരോഗങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ദേശീയപാതയില്‍ പുന്നപ്ര പവ്വര്‍ ഹൗസിന് മുന്‍വശം .കെ സ്ഇബി സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ ക്വോര്‍ട്ടേഴ്‌സിന് സമീപമാണ് മാലിന്യങ്ങള്‍ഉപേക്ഷിക്കുന്നത്. അന്യസംസ്ഥാന മത്സ്യവാഹനങ്ങള്‍ ദിനംപ്രിതി അനകൃതമായി പാര്‍ക്കു ചെയ്യുന്നത് തുടര്‍ന്ന് ഇതില്‍ നിന്നും പുറം തള്ളുന്ന മലിനജലം, പ്രദേശത്തെ കുഴികളില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിച്ച് പ്രദേശവാസികള്‍ക്ക് സ്വര്‍യ്യവിഹാരം നടത്താന്‍ പറ്റാത്ത അവസ്ഥയാണ്.
കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകളും കൂത്താടികളും മുട്ടയിട്ടു പെരുകി ജനങ്ങളിലേക്ക് ജലജന്യരോഗം പടര്‍ത്താന്‍ സാദ്യതയുണ്ടന്ന് ആരോഗ്യവകുപ്പ് അധികാരികള്‍ ചൂണ്ടിക്കാണിച്ചിട്ടും ഇതിനെ നേരിടാന്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിച്ചിട്ടില്ല.
ഗോവ, പോണ്ടിച്ചേരി ,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരുവനന്തപുരം പാളയം കളയിയ്ക്കാവിള എന്നീ മാര്‍ക്കറ്റുകളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആണ് വൈകുന്നേരത്തോട് കൂടി ഇവിടെ എത്തി മണിക്കൂറുകളോളം മലിനജലം പുറം തള്ളി അര്‍ദ്ധരാത്രിയോടെ ഇവിടെ നിന്നും മാര്‍ക്കറ്റുകളിലേക്ക് പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."