മുപ്പിരിപ്പാലത്തിനു സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു; കണ്ണടച്ച് അധികൃതര്‍
മുഹമ്മ: കഞ്ഞിക്കുഴി മുഹമ്മ റോഡില്‍ മുപ്പിരിപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡരികില്‍ ചാക്കുകളില്‍ നിറച്ചാണ് മാലിന്യം വലിച്ചെറിയുന്നത്.
മാലിന്യച്ചാക്കുകള്‍ കുമിഞ്ഞ് കൂടുന്നതിനാല്‍ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. അറവുശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വലിയ ചാക്കുകളിലാക്കിയാണ് ഇവിടെ തള്ളുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപം. റോഡരികിലേയ്ക്കും സമീപത്തെ സ്വകാര്യ പുരയിടത്തിലേയ്ക്കുമാണ് മാലിന്യം വലിച്ചെറിയുന്നത്. വലിച്ചെറിയുന്നതിനാല്‍ ഏതാനും മാലിന്യ ചാക്കുകള്‍ വേലിയില്‍ തങ്ങി നില്‍ക്കുന്നുമുണ്ട്.
അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിയാത്രക്കാരും ബുദ്ധിമുട്ടിലാണ്. മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. കഞ്ഞിക്കുഴി പഞ്ചായത്ത് അതിര്‍ത്തിയാണ് ഈ സ്ഥലം.
അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."