പിണറായി സര്‍ക്കാര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍:ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ
കളമശ്ശേരി: പിണറായി സര്‍ക്കാര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയായെന്ന് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് കളമശ്ശേരിയില്‍ വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ പാര്‍ട്ടിക്കകത്ത് നടത്തിയ പ്രഖ്യാപനങ്ങളും വണ്‍ മാന്‍ ഷോയും കൊണ്ട് ജനങ്ങളെ കബളിപ്പിച്ചാണ് അധികാരത്തിലെത്തിയത്. തുടര്‍ന്ന് യു.ഡി.എഫിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയും ക്ഷേമ പെന്‍ഷനുകളും അട്ടിമറിച്ചു.
യു.ഡി.എഫ് അനാവശ്യ സമരങ്ങള്‍ നടത്താറില്ല. അത് കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം. എല്‍.ഡി.എഫ് ഗവണ്‍മെന്റിന് ആറ് മാസത്തെ സമയം നല്‍കി. പക്ഷെ ഇനിയും നടത്തുന്ന ജനദ്രോഹ നടപടികള്‍ നോക്കി നില്‍ക്കാനാവാത്തത് കൊണ്ടാണ് യു.ഡി.എഫ് പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
കോണ്‍ഗ്രസ് കളമശ്ശേരി മണ്ഡലം പ്രസിഡന്റ് എ.കെ.ബഷീര്‍ അധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ ടി.കെ.കുട്ടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടി മുഹമദ് ആസിഫ്, ടി.എം അബ്ബാസ്, എ.പി ഇബ്രാഹിം, ഷരീഫ് മരയ്ക്കാര്‍, റഷീദ് താനത്ത്, ഉമ്മച്ചന്‍, എം.എം അലിയാര്‍, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, ടി.എ അബ്ദുള്‍ സലാം, കെ.എ സിദ്ധീഖ്, വി.എസ് അബൂബക്കര്‍, കെ.പി സുബൈര്‍, പി.എം നജീബ്, അഷ്‌കര്‍ പനയപ്പിള്ളി, സ്ലീബ സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."