HOME
DETAILS
MAL
മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് സ്റ്റാര്‍ ബക്സ്; എതിര്‍പ്പുമായി ട്രംപ് അനുയായികള്‍
backup
January 31 2017 | 05:01 AM
വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്സും രംഗത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പതിനായിരം മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി സ്റ്റാര്‍ബക്സ് സിഇഒ ഹോവാര്‍ഡ് ഷൂള്ട്സ് വ്യക്തമാക്കി. ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അതിനിടെ സ്റ്റാര്‍ ബക്സിനെതിരെ പ്രതിഷേധവുമായി ട്രംപിന്റെ അനുയായികള്‍ രംഗത്തെത്തി.
നേരത്തെയും ഹോവാര്‍ഡ് ഷൂള്ട്സ് സമകാലിക വിഷയങ്ങളിള്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ഒബാമ കെയര്‍ റദ്ദാക്കിയതിനെതിരെയും മെക്സിക്കോ ബന്ധം വഷളാക്കിയതിനെതിരെയുംസ്റ്റാര് ബക്സ് മേധാവി പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."