ഉരുവച്ചാലില്‍ എട്ടുപേര്‍ക്ക് തെരുവ്നായയുടെ കടിയേറ്റു
ഉരുവച്ചാല്‍: ഉരുവച്ചാല്‍ മേഖലയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരുക്ക്. ഉരുവച്ചാല്‍, ഇടപഴശി, കാഞ്ഞിരത്തിന് കീഴില്‍, ശിവപുരം ഞാലില്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. ഉരുവച്ചാലിലെ കെ.കെ പുരുഷോത്തമന്(63), കെ.പി സുഹാസിനി(43), ഇടപഴശിയിലെ ടൈലര്‍ വി മുകുന്ദന്(60), ഭാര്യ ഗീത(53), ശുഭ(35), ജന്യ(30), ഉരുവച്ചാലിലെ ജനാര്ധനന്(50), മകന് വൈശാഖ് എന്നിവര്‍ക്കാണ് കടിയേറ്റ്. ഇവരെ കണ്ണൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. വളര്‍ത്തു മൃഗങ്ങളെയും കടിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയും നായ പിന്തുടര്ന്നിരുന്നു. രാവിലെ നാട്ടുകാര്‍ സംഘടിച്ച് കാഞ്ഞിരത്തിന് കീഴില്‍ വച്ച് നായയെ തല്ലിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."