അബ്ദുല്‍ഖാദര്‍ വധം: പ്രതികളെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടും
തളിപ്പറമ്പ്: ബക്കളം സ്വദേശി അബ്ദുല്‍ ഖാദറിനെ വധിച്ച കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടും.
ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി നൗഷാദിന്റെ സഹോദരന്റെ വീട്ടില്‍ ഒളിപ്പിച്ചുവച്ച കാറില്‍ നിന്നു വിലപ്പെട്ട തെളിവുകള്‍ പൊലിസിനു ലഭിച്ചു.
പരിയാരത്തെ ശശികുമാറില്‍ നിന്നു ഒന്നാം പ്രതി നൗഷാദ് വാടകയ്ക്ക് എടുത്തതായിരുന്നു കാര്‍. പ്രതികളുടെയും അവരുമായി ബന്ധപ്പെടുന്നവരുടെയും ഫോണ്‍വിളികള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. ഇതുവരെ പരിശോധിച്ചവയില്‍ ലഭിച്ച സൂചനകള്‍ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഖാദറുമായി ബന്ധപ്പെട്ട കഴിഞ്ഞകാലത്തെ സംഭവങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചും അന്വേഷണവിധേയമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിനു ശേഷം നടന്ന പൊലിസ് അന്വേഷണവും അറസ്റ്റും പ്രഹസന നാടകമാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു.
യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും അവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലിസിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്നും സംഭവവുമായി ക്വട്ടേഷന്‍ സംഘത്തിന് ബന്ധമുണ്ടെന്നുമുള്ള പ്രചരണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."