കുഷ്ഠരോഗ ബോധവല്‍ക്കരണ കാംപയിന് ജില്ലാതല ഉദ്ഘാടനം
കണ്ണൂര്‍: ദേശീയ കുഷ്ഠരോഗ വിരുദ്ധ പക്ഷാചരണത്തിന്റെ ഭാഗമായുള്ള സ്പര്‍ശ് - കുഷ്ഠരോഗ ബോധവല്‍ക്കരണ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു, കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക് അധ്യക്ഷനായി. കെ.പി ജയബാലന്‍, ഡോ. കെ.ടി രേഖ, ഡോ. പി.എം ജ്യോതി, കെ.എന്‍ അജയ്, സി.എം രമണി, വി സുധീര്‍, സി ദേവരാജന്‍, സി.എം ആശ, എന്‍.ടി സുധീന്ദ്രന്‍, വി അശോകന് സംസാരിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രത്യേക ഗ്രാമസഭ ചേര്‍ന്നുള്ള പ്രതിജ്ഞ എടുക്കലിന്റെ ജില്ലാതല ഉദ്ഘാടനം ന്യൂമാഹിയില്‍ പഞ്ചായത്ത് പ്രസിഡന്റ ചന്ദ്രദാസ് നിര്‍വഹിച്ചു. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ലെപ്രസി സെല്ലിന്റെ നേതൃത്വത്തില്‍ റോഡ് ഷോ, മെഡിക്കല്‍ ക്യാംപുകള്‍, ബോധവല്‍ക്കരണ പ്രദര്‍ശനം, ക്ലാസുകള്‍ എന്നിവ നടത്തുന്നുണ്ട് . ഫെബ്രുവരി 13ന് കണ്ണൂര്‍ ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ സെമിനാര്‍, പ്രശ്നോത്തരി എന്നിവയോടെ പക്ഷാചരണം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."