വിവാഹ വീടുകളില്‍ രാഷ്ട്രീയം പറച്ചില്; തമ്മില്‍ തല്ലിയ അഞ്ചുപേര്‍ക്ക് പരുക്ക്
പിണറായി: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ വിവാഹവീടുകളും സംഘര്‍ഷങ്ങള്‍ക്കു വേദിയാകുന്നു. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ മുഴുവന്‍ ഒന്നിക്കുന്ന വിവാഹ വീടുകളാണ് ഏറ്റുമുട്ടാനുള്ള വേദികളായി യുവാക്കള്‍ തെരഞ്ഞെടുക്കുന്നത്. ഇതു വീട്ടുകാര്‍ക്കും പൊലിസിനും തലവേദനയായിരിക്കുകയാണ്.
ഞായറാഴ്ച പിണറായി പാറപ്രത്ത് വൈകുന്നേരം നാലി ന് വിവാഹ വീട്ടില്‍ വച്ചു രാഷ്ട്രീയം പറഞ്ഞ സി.പി.എം, ബി.ജെ. പി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. രാഷ്ട്രീയത്തെ കുറിച്ചുള്ള വര്‍ത്തമാനമാണ് സംഘട്ടനത്തിലെത്തിയത്. സി.പി.എം പ്രവര്‍ത്തകരായ പാറപ്രം പുത്തന്‍ പുരയില്‍ അനില്‍കുമാര്‍(50), രാരീരത്തില്‍ സായൂജ്(23), ശ്രുതിലയത്തില്‍ ജിഷ്ണു(24) എന്നിവരെ പരുക്കേറ്റ നിലയില്‍ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ നിധിന് രാഘവന്(24), സുമേഷ്(32) എന്നിവരെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."