HOME
DETAILS
MAL
തമിഴ്നാട്ടില്‍ ബസ് സമരം: ജനജീവിതം സ്തംഭിച്ചു
backup
January 05 2018 | 21:01 PM
കോയമ്പത്തൂര്‍: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡി.എം.കെ ട്രേഡ് യൂനിയന്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഉള്‍പ്പെടെ 17 സംഘടനകളാണ് സമരത്തിലുള്ളത്. 98 ശതമാനം ബസുകളും പണിമുടക്കിനെ തുടര്‍ന്ന് സര്‍വിസ് നടത്തിയില്ല. ഇതു കാരണം ജനജീവിതം സ്തംഭിച്ചു. ഈറോഡ്, ചെന്നൈ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."