കര്‍ണാടകയിലേക്കു കടത്താന്‍ ശ്രമിച്ച അരി പിടികൂടി
ഇരിട്ടി: കൂട്ടുപുഴ-മാക്കൂട്ടം ചുരം വഴി കര്‍ണാടകയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന റേഷനരിയെന്നു സംശയിക്കുന്ന ഒരു ലോഡ് അരി ഇരിട്ടി പൊലിസ് പിടികൂടി. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ രേഖകളൊന്നുമില്ലായിരുന്നു. ഇരിട്ടി പൊലിസിന്റെ വാഹന പരിശോധനക്കിടെ ടാര്‍പോളിന്‍ പൊതിഞ്ഞു കെട്ടി അരിയുമായി എത്തിയ ലോറി പൊലിസ് സംഘം പരിശോധിക്കുകയായിരുന്നു.
വാഹന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തമായ മറുപടി നല്കാന് കഴിയാഞ്ഞതാണ് സംശയത്തിനിടയാക്കിയത്. അമ്പത് കിലോ വീതമുള്ള നൂറോളം ചാക്ക് അരിയായിരുന്നു ലോറിയിലുണ്ടായിരുന്നത്.
കര്‍ണാടകത്തിലെ മൊത്തവിതരണക്കാര്ക്കുവേണ്ടി കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നും റേഷനരി കടത്തി കൊണ്ടുപോവുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്ക്കവേയാണ് റേഷനരി എന്ന് സംശയിക്കുന്ന അരിയുമായി സംഘം പിടിയിലാവുന്നത്.
അരിയും വാഹനവും കസ്റ്റഡിയിയിലെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."