ബി.ജെ.പി ക്രിമിനല്‍ രാഷ്ടീയം അവസാനിപ്പിക്കണം: സതീശന് പാച്ചേനി
കണ്ണൂര്‍: പാട്യം പത്തായകുന്നില്‍ കോണ്‍ഗ്രസ് നേതാവും റിട്ടയേഡ് പ്രധാനധ്യാപകനുമായ സുകുമാരനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച നടപടിയില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനി ശക്തമായി പ്രതിഷേധിച്ചു. സര്‍വാദരണീയനായ സുകുമാരനെപ്പോലും ഒരു കാരണമില്ലാതെ അക്രമിച്ച നടപടി ബി.ജെ.പിയുടെ ഭീകരമുഖമാണ് വെളിവാക്കുന്നത്. നാടിന്റെ സമാധാനം ബി.ജെ.പി
ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. രാജ്യം രക്തസാക്ഷിത്വ ദിനം ആചരിക്കുമ്പോള്‍ ആ പ്രഭാതത്തില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഗുരുനാഥനായിട്ടുള്ള സുകുമാരനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്പ്പിച്ചതിലൂടെ തങ്ങളുടെ ഭീകരമുഖം ഒന്നുകൂടി വെളിവാക്കുകയാണ്. ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും ബി.ജെ.പിയുടെ കിരാത നടപടിയെ അപലപിക്കണമെന്ന് സതീശന് പാച്ചേനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."