കാസര്‍കോട് നഗരസഭാ യോഗം ബി.ജെ.പി വീണ്ടും അലങ്കോലപ്പെടുത്തി
കാസര്‍കോട്: നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ നൈമുസീനസയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വീണ്ടും അലങ്കോലപ്പെടുത്തി. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ ബി.ജെ.പി വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു. വനിതാ കൗണ്‍സിലറായ സവിത ടീച്ചറാണ് കുഴഞ്ഞുവീണത്. പൊലിസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥിതി ശാന്തമാക്കി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നഗരസഭയില്‍ നാടകീയ സംഭവം നടന്നത്. ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസെടുത്തിരുന്നു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലാണ് അഴിമതി നടത്തിയതെന്നും അവര്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും അടുത്തിടെ പല യോഗങ്ങളും ബി.ജെ.പി അംഗങ്ങള്‍ തടസപെടുത്തിവരികയായിരുന്നു. ഇന്നലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്നറിഞ്ഞ പ്രതിപക്ഷ നേതാവ് പി രമേശിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഇരച്ചുകയറുകയായിരുന്നു. അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടയില്‍ ബി.ജെ.പി കൗണ്‍സിലര്‍ സവിത ടീച്ചര്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്കു അയവുണ്ടായത്. രണ്ടുദിവസം മുമ്പു നടന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിമടക്കം രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ നാലു ബി.ജെ.പി കൗണ്‍സിലര്‍മാരെ സസ്‌പെന്റുചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."