അതിര്‍ത്തി ഊടുവഴികളിലൂടെ കള്ളക്കടത്ത് സജീവം
ബദിയടുക്ക: പെര്‍ളയില്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകള്‍ വെട്ടിച്ച് ഊടുവഴികളിലൂടെ സമാന്തര കടത്ത് സജീവം. ഇവ പിടികൂടാന്‍ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. പെര്‍ള ചെക്കുപോസ്റ്റിനു സമാന്തരമായി ഉള്ള റോഡ് നികുതി വെട്ടിച്ചുള്ള കടത്തിന് വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഈ വഴികളിലൂടെ അനധികൃതമായി കടത്തുകയായിരുന്ന അടക്ക, കോഴി കടത്ത് ലോറികള്‍ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പുതുതായി രൂപം കൊണ്ട ചില മാഫിയാ സംഘങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കിയാണ് കടത്തിനുള്ള സൗകര്യങ്ങള്‍ നികുതി വെട്ടിപ്പുകാര്‍ക്ക് ചെയ്ത് കൊടുക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഈ പാതയിലൂടെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള മരാമത്ത് പണികള്‍ പോലും ഈ സംഘങ്ങള്‍ ചെയ്തു വച്ചിട്ടുണ്ട്.
ബൈക്കുകളില്‍ പട്രോളിങ്ങ് നടത്തി സ്‌ക്വാഡിന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ ഇവര്‍ക്ക് സ്ഥിരം സംവിധാനങ്ങളുമുണ്ട്. അതുകൊണ്ട് ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കുകളിലാണ് ഇത്തവണ ഉദ്യോഗസ്ഥരെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ന് ബദിയടുക്ക ഭാഗത്തുനിന്ന് എത്തിയ ലോറിയില്‍ നിന്നും 100 ചാക്കുകളിലായി കടത്തുകയായിരുന്ന 6,500 കിലോ അടക്ക പിടിച്ചെടുത്ത് വാഹനം സഹിതം പെര്‍ള ചെക്കുപോസ്റ്റിലെത്തിച്ചു. 13 ലക്ഷം വില വരുന്ന അടക്ക 3.25 ലക്ഷം രൂപ റിഡംപ്ഷന്‍ ഫീസ് അടച്ചതിനെ തുടര്‍ന്ന് ഉടമക്കു വിട്ടുകൊടുത്തു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 3000 കിലോ ഇറച്ചിക്കോഴികടത്തിയ ലോറിയും പിടികൂടി 2.17 ലക്ഷം രൂപ പിഴയീടാക്കി. ഇന്‍സ്‌പെക്ടിങ്ങ് അസി.കമ്മിഷണര്‍ പി. സി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്റ്‌ലിജന്‍സ് ഓഫിസര്‍മാരായ രമേശന്‍ കോളിക്കര, കെ.രാജേന്ദ്ര, ഇന്‍സ്‌പെക്ടര്‍ പി.വി രത്‌നാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."