വിടവാങ്ങിയത് നായനാരുടെ പ്രിയപ്പെട്ട താടി ഹാജി
തൃക്കരിപ്പൂര്‍: മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ തൃക്കരിപ്പൂരിലെത്തിയാല്‍ കണ്ണുകള്‍ പരുതുന്നത് ഇന്നലെ വിടവാങ്ങിയ ടി.പി മുഹമ്മദലി ഹാജിയെയാണ്. കണ്ടില്ലെങ്കില്‍ നായനാര്‍ ചോദിക്കും എവിടെ നമ്മുടെ താടി ഹാജിയെന്ന്. അത്രത്തോളം അടുപ്പമായിരുന്നു ടി.പി മുഹമ്മദലി ഹാജിയും നായനാരും. ഈ സൗഹൃദം എത്തിയത് പടന്ന നിവാസികള്‍ ഏറെകാത്തിരുന്ന എടച്ചാക്കൈ പാലം യാഥാര്‍ത്ഥ്യമാക്കുന്നതിലായിരുന്നു. നാടിന്റെ പല പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ നിന്ന് നേരിട്ട ടി.പി മുഹമ്മദലി ഹാജി എന്ന നാമം എലാവര്‍ക്കും സുപരിചിതമല്ല. അദ്ദേഹത്തിന്റെ ചകിരി വ്യവസായത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. ചകിരി ഹാജിയെന്ന നാമത്തിലാണ് അദ്ദേഹത്തെ അറിയപ്പെട്ടത്. ഞായറാഴ്ച രാത്രി ബംഗളുരുവില്‍ നിര്യാതനായ ടി പി യുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പടന്ന കാലിക്കടവിലെ വസതിയിലും പിന്നെ അഴിക്കലിലും പൊതുദര്‍ശനത്തിന് വെച്ചു. സാമുഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ കുഞ്ഞിരാമന്‍, ഖാദി ബോര്‍ഡ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ടി വി ഗോവിന്ദന്‍, വി പി പി മുസ്തഫ, വി പി ജാനകി, മാധവന്‍ മണിയറ, കെ ശകുന്തള, പി സി ഫൗസിയ, ടി വി ശ്രീധരന്‍, എം ടി ജബ്ബാര്‍, ജോസ് പതാല്‍, ബേബി ബാലകൃഷ്ണന്‍, പി ശ്യാമള, കരിമ്പില്‍ കൃഷ്ണന്‍, പി വി മുഹമ്മദ് അസ്്്‌ലം, പി കെ ഫൈസല്‍, എം.സി ജോസ്, കെ നാരായണന്‍, കെ.കെ രാജേന്ദ്രന്‍, എം പി വി ജാനകി തുടങ്ങി നൂറ് കണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."