HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: തടസങ്ങള്‍ പരിഹരിക്കും: കേന്ദ്ര മന്ത്രി

  
backup
January 31 2017 | 06:01 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be

രാജപുരം: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാതയുടെ സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ചെന്നൈയിലെ ദക്ഷിണ റയില്‍വേ ആസ്ഥാനത്തെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ തടസങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ വീണ്ടും മുന്‍കൈയെടുക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രിയെ കണ്ട റെയില്‍വേ പാത ആക്ഷന്‍ കമ്മിറ്റിക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഉഡുപ്പി ചിക്ക് മംഗ്ലൂര്‍ എം.പി. ശോഭ കലന്തലാജെയും ഉറപ്പ് നല്‍കി.
ഏഴ് മണിക്കൂറിനകം ബംഗലൂരുവിലെത്താന്‍ കഴിയുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ച് പകുതി വിഹിതം പാത കടന്ന് പോകുന്ന കേരള കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. കേരള സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്ത് കഴിഞ്ഞ ബജറ്റില്‍ കാണിയൂര്‍ പാതക്ക് തുക വകയിരുത്തിയിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാന വിഹിതം അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി ഗൗഡ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് ചെന്നെയില്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് എത്തിയെങ്കിലും റെയില്‍വേ ബോര്‍ഡിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി തല്‍സമയം ഫോണില്‍ ബന്ധപ്പെട്ട് റിപോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പിക്കാനുള്ള തടസങ്ങള്‍ എന്താണെന്ന് മന്ത്രി ഗൗഡ ആരാഞ്ഞു. റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ തനിക്ക് നല്‍കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുള്ള്യ നഗര പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്ര, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസഫ് ഹാജി, സുള്ള്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുധാകരറായ്, സി.എ. പീറ്റര്‍, ടി. മുഹമ്മദ് അസ്ലം, ജോസ് കൊച്ചുകുന്നേല്‍, എ. ദാമോദരന്‍, എ ഹമീദ്ഹാജി, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എം.ബി.എം. അഷറഫ്, സൂര്യനാരായണഭട്ട്, എം.വി. ഭാസ്‌ക്കരന്‍ എന്നിവരാണ് കേന്ദ്ര മന്ത്രി ഗൗഡയേയും ശോഭ കറന്തലാജ എം. പിയേയും കണ്ട് നിവേദനം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago